Latest NewsKerala

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങിയ 63കാരൻ പിടിയിൽ: ഒളിവ് ജീവിതത്തിനിടെ മറ്റൊരു കുടുംബം

വിവാഹ വാഗ്‌ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതിയെ 17 വർഷത്തിനുശേഷം എടക്കര പൊലീസ്‌ പിടികൂടി. ചുങ്കത്തറ കൈപ്പിനി തരിയക്കോടൻ ഷരീഫ് (63)ആണ് അറസ്റ്റിലായത്‌. 2006ലാണ് കേസിനാസ്പദമായ സംഭവം. മൂത്തേടം സ്വദേശിനിയുടെ പരാതിയിലാണ്‌ എടക്കര പൊലീസ് കേ സ് രജിസ്റ്റർചെയ്തത്‌.

പൊലീസ്‌ അന്വേഷണം ആരംഭിച്ചതോടെ മുങ്ങിയ പ്രതി കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം അന്വേഷണം നടക്കുമ്പോഴാണ് ഷരീഫ് പിടിയിലായത്. യുവതിയെ പീഡിപ്പിച്ച ശേഷം നാട്ടിൽ നിന്നു മുങ്ങിയ ഇയാൾ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിക്കുകയായിരുന്നു.

പിന്നീട് പരപ്പനങ്ങാടിയിലെ വള്ളിക്കുന്നിൽ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു കുടുംബ സമേതം താമസിച്ച് വരവെയാണ് എടക്കര പോലീസ് പ്രതിയെ പിടികൂടിയത്. എടക്കര ഇൻസ്‌പെക്ടർ എൻ.ബി ഷൈജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സി.എ മുജീബ്, കെ. രതീഷ്, സിപിഒ സബീർ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button