അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിംഗ് കണ്‍സള്‍ട്ട് പുറത്തിറക്കിയ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഒന്നാമതെത്തി.
മോദിക്ക് 76 ശതമാനം അംഗീകാരം ലഭിച്ചു. ലോക നേതാക്കളില്‍ ഏറ്റവും സ്വീകാര്യതയുള്ള ഭരണാധികാരിയെ കണ്ടെത്താനാണ് സര്‍വേ നടത്തിയത്. മെക്‌സിക്കോയുടെ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ ഈ പട്ടികയില്‍ 61 ശതമാനം അംഗീകാരത്തോടെ രണ്ടാം സ്ഥാനത്താണ്.
പട്ടികയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് മൂന്നാം സ്ഥാനത്താണ്. അദ്ദേഹത്തിന് 55 ശതമാനം അംഗീകാരം ലഭിച്ചു. ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിക്ക് 49 ശതമാനം അംഗീകാരം ലഭിച്ചു. പട്ടികയില്‍ മെലോണി നാലാം സ്ഥാനത്താണ്. ബ്രസീലിയന്‍ പ്രസിഡന്റ് ലുല ഡി സില്‍വയ്ക്കും 49 ശതമാനം റേറ്റിംഗ് ലഭിച്ചു.
ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ പവര്‍ എന്ന് വിളിക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിംഗിന്റെ പട്ടികയില്‍ ആറാം സ്ഥാനത്താണ്. 41 ശതമാനം മാത്രമാണ് ബൈഡന് അംഗീകാരം ലഭിച്ചത്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ 39 ശതമാനം അംഗീകാരത്തോടെ ഏഴാം സ്ഥാനത്താണ്. ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സുനക്ക് പത്താം സ്ഥാനത്താണ് (34 ശതമാനം). സ്‌പെയിനിന്റെ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് 38 ശതമാനം അംഗീകാരം ലഭിച്ചു, പട്ടികയില്‍ അദ്ദേഹം എട്ടാം സ്ഥാനത്താണ്. ഈ കമ്പനിയുടെ പ്രവര്‍ത്തനം ആഗോള തലത്തില്‍ ഡാറ്റ ശേഖരണമാണ്.
Post Your Comments