Latest NewsKeralaNews

ആരോഗ്യരംഗത്ത് മുന്നേറ്റം: വയനാട് മെഡിക്കൽ കോളേജിൽ 7 നില മൾട്ടി പർപ്പസ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടം ഉദ്ഘാടനം ചെയ്തു

വയനാട്: വയനാട് ജില്ലയുടെ ആരോഗ്യരംഗത്ത് പുതിയ മുന്നേറ്റം കുറിച്ചുകൊണ്ട് വയനാട് മെഡിക്കൽ കോളേജിൽ പുതിയതായി നിർമ്മിച്ച 7 നില മൾട്ടി പർപ്പസ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും നാടിനു സമർപ്പിച്ചു. സർക്കാർ മേഖലയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മികച്ച ചികിത്സ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യമാണ് എൽഡിഎഫ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: സവര്‍ക്കറെ ആക്രമിച്ച് ഹിന്ദുത്വത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: സവര്‍ക്കര്‍ ഗൗരവ് യാത്രയുമായി ഏകനാഥ് ഷിൻഡെ

പൊതുജനാരോഗ്യ സംവിധാനങ്ങൾ കൂടുതൽ മികവുറ്റതാക്കിമാറ്റാനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. ആ നിലയ്ക്കുള്ള മികച്ച ചുവടുവെപ്പാണ് വയനാട് മെഡിക്കൽ കോളജിൽ പുതുതായി പണി കഴിപ്പിച്ച മൾട്ടി പർപ്പസ് സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടവും കാത്ത് ലാബും. മെഡിക്കൽ ഒ.പി, എക്‌സറേ, റേഡിയോളജി, നെഫ്രോളജി, ഡയാലിസിസ് സെന്റർ, സ്ത്രി-പുരുഷ വാർഡുകൾ, പാർക്കിംഗ് സൗകര്യം എന്നിവയുൾക്കൊള്ളുന്ന പുതിയ മൾട്ടി പർപ്പസ് കെട്ടിടം 45 കോടി രൂപ ചെലവഴിച്ചാണ് പൂർത്തീകരിച്ചത്. 8 കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ആധുനിക സൗകര്യങ്ങളോടുകൂടെയുള്ള കാത്ത് ലാബ് ഹൃദ്രോഗ ചികിത്സ രംഗത്ത് വയനാട് മെഡിക്കൽ കോളജിനെ പുതിയ നേട്ടങ്ങളിലേക്കുയർത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട് മെഡിക്കൽ കോളജിന്റെ മുഖഛായ മാറ്റുന്ന വികസനമാണ് എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടന്നുവരുന്നത്. വയനാട്ടുകാർക്ക് മാത്രമല്ല ജില്ലയോട് ചേർന്നുകിടക്കുന്ന കണ്ണൂരിലെ കേളകം, കൊട്ടിയൂർ തുടങ്ങിയ മേഖലയിലുള്ളവർക്കും കർണാടകയിലെ ബാവലി, ബൈരക്കുപ്പ തുടങ്ങിയ പ്രദേശങ്ങളിലുളളവർക്കും മെഡിക്കൽ കോളജിൽ പുതുതായി ആരംഭിച്ച കാത്ത് ലാബ് പ്രയോജനപ്പെടും. കേരളത്തിലെ മെഡിക്കൽ കോളജുകളെ ലോക നിലവാരത്തിലേക്കുയർത്താനും മെച്ചപ്പെട്ട പൊതുജനാരോഗ്യ സംവിധാനങ്ങൾ ജനങ്ങൾക്ക് നൽകാനുമുള്ള നടപടികളുമായി നമുക്കൊരുമിച്ച് മുന്നോട്ടുപോകാമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read Also: ബിഎസ്എൻഎൽ ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി: പിന്നീട് സംഭവിച്ചത്…

shortlink

Related Articles

Post Your Comments

Related Articles


Back to top button