
പാലക്കാട്: ജോലിയിൽ നിന്ന് പിരിച്ചു വിട്ടതിൽ മനംനൊന്ത് ആംബുലൻസ് ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട് ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലെ ആംബുലൻസ് ഡ്രൈവർ കോട്ടായി സ്വദേശി അനീഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്.
13 വർഷം ആയി ജില്ലാ ആശുപത്രിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ ആണ് ഒരു അറിയിപ്പും ഇല്ലാതെ ജോലിയിൽ നിന്ന് നീക്കിയത്. കീടനാശിനി കഴിച്ചാണ് ആത്മഹത്യ ശ്രമം നടത്തിയത്.
അനീഷിപ്പോൾ പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിയുകയാണ്.
Post Your Comments