Latest NewsNewsInternational

വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ ഒരാഴ്ച സമയം! കോളേജുകൾ അടച്ചു, ചൈനീസ് സർക്കാറിന്റെ പുതിയ നീക്കത്തിന് പിന്നിലെ കാരണം അറിയാം

മിയാൻയാങ് ഫ്ലൈ വൊക്കേഷണൽ കോളേജാണ് ആദ്യമായി പ്രണയാവധി നൽകിയിരിക്കുന്നത്

വിദ്യാർത്ഥികൾക്ക് പ്രണയിക്കാൻ സമയം നൽകിയിരിക്കുകയാണ് ചൈനയിലെ കോളേജുകൾ. ഇതിന്റെ ഭാഗമായി കോളേജുകൾക്ക് ഒരാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ജനനിരക്ക് വർദ്ധിപ്പിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളെ പിന്തുണച്ചാണ് കോളേജ് അധികൃതർ അവധി പ്രഖ്യാപിച്ചത്. ഏപ്രിലിൽ അവധി നൽകാൻ 9 കോളേജുകളാണ് തീരുമാനിച്ചിട്ടുള്ളത്. അവധി നൽകിയെങ്കിലും, വിദ്യാർത്ഥികൾക്ക് വിവിധ ഹോംവർക്കുകൾ കോളേജ് അധികൃതർ നൽകുന്നുണ്ട്.

മിയാൻയാങ് ഫ്ലൈ വൊക്കേഷണൽ കോളേജാണ് ആദ്യമായി പ്രണയാവധി നൽകിയിരിക്കുന്നത്. മാർച്ച് 21- നാണ് ഈ കോളേജ് അടച്ചത്. ‘പ്രകൃതിയെ സ്നേഹിക്കാനും ജീവിതത്തെ സ്നേഹിക്കാനും വസന്തകാല അവധി ആസ്വദിച്ച് അതുവഴി പ്രണയത്തിലാക്കാനും വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നു’ എന്നാണ് അവധിക്ക് പിന്നിലെ അധികൃതരുടെ വിശദീകരണം. ജനസംഖ്യാ നിയന്ത്രണത്തിന്റെ ഭാഗമായി ‘ഒറ്റക്കുട്ടി പദ്ധതി’ ചൈനയ്ക്ക് തിരിച്ചടിയായതോടെയാണ് പുതിയ നീക്കം. 2021- ൽ മൂന്നു കുട്ടികൾ എന്ന നിബന്ധന ചൈനീസ് സർക്കാർ പുറപ്പെടുവിച്ചെങ്കിലും, മിക്ക ആളുകളും അത് ഗൗനിക്കാത്ത അവസ്ഥയാണ്.

Also Read: കുങ്കിയാനകൾക്ക് അടുത്ത് അരിക്കൊമ്പനെത്തി: സുരക്ഷ കൂട്ടാനൊരുങ്ങി വനം വകുപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button