KeralaLatest NewsNews

സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ, അവശ്യ സാധനങ്ങൾക്ക് ഉൾപ്പെടെ വില ഉയരും

പെട്രോളിനും ഡീസലിനും 2 രൂപയാണ് സെസ് വർദ്ധിപ്പിച്ചത്

പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കമായ ഇന്ന് പുതിയ നികുതി നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ. ഇതോടെ, അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് ഇന്ന് മുതൽ വില ഉയരും. വിവിധ വസ്തുക്കളുടെ വില വർദ്ധനവ് രാത്രി 12 മണി മുതൽ പ്രാബല്യത്തിലായി. അവശ്യ സാധനങ്ങൾക്കൊപ്പം പെട്രോൾ വില, ഡീസൽ വില, വാഹന നികുതി, കെട്ടിട നികുതി എന്നിവയുടെ നിരക്കുകളും ഉയർത്തിയിട്ടുണ്ട്. അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള നികുതി 5 ശതമാനമാക്കി കുറച്ചിരിക്കുകയാണ്.

പെട്രോളിനും ഡീസലിനും 2 രൂപയാണ് സെസ് വർദ്ധിപ്പിച്ചത്. 500 രൂപ മുതൽ 999 രൂപ വരെയുള്ള മദ്യത്തിന് 20 രൂപയും, 1,000 രൂപയ്ക്ക് മുകളിലുള്ള മദ്യത്തിന് 40 രൂപയും വർദ്ധിപ്പിച്ചിട്ടുണ്ട്. ഭൂമിയുടെ ന്യായവില 20 ശതമാനമാണ് കൂട്ടിയത്. കെട്ടിട നികുതിയിലും, ഉപനികുതിയിലും 5 ശതമാനമാണ് വർദ്ധനവ്. പുതുതായി രജിസ്റ്റർ ചെയ്യുന്ന മോട്ടോർ സൈക്കിളുകൾക്ക് 2 ശതമാനവും, പുതിയ കാറുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും ഒന്നു മുതൽ രണ്ട് ശതമാനം വരയുമാണ് വർദ്ധനവ്. അതേസമയം, ചില മേഖലകളിൽ പ്രഖ്യാപിച്ച ഇളവുകളും ഇന്ന് മുതൽ പ്രാബല്യത്തിലായിട്ടുണ്ട്.

Also Read: വി​ഷം കഴിച്ച് ദമ്പതികളുടെ ആത്മഹത്യാ ശ്രമം : ഭ​ർ​ത്താ​വ് മ​രി​ച്ചു, ഭാര്യ ആ​ശു​പ​ത്രി​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button