വടക്കേ ഇന്ത്യയിലെ പുണ്യ പുരാതന ക്ഷേത്രമായ കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് ബുക്കിംഗ് സൗകര്യവുമായി ഇന്ത്യൻ റെയിൽവേ ആൻഡ് കാറ്ററിംഗ് ടൂറിസം കോർപ്പറേഷൻ. ഏപ്രിൽ 25-ന് കേദാർനാഥ് ക്ഷേത്രം ദർശനത്തിനായി തുറക്കുന്ന വേളയിൽ ഭക്തർക്ക് ഹെലികോപ്റ്ററിലൂടെ കേദാർനാഥിൽ എത്തിച്ചേരാൻ സാധിക്കും. ഐആർസിടിസിയുടെ വെബ്സൈറ്റ് മുഖാന്തരമാണ് തീർത്ഥാടകർക്ക് ഹെലികോപ്റ്റർ യാത്ര ബുക്ക് ചെയ്യാൻ സാധിക്കുക. ഇന്ന് മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
നേരത്തെ കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി ഡിജിസിഐ സർക്കുലർ പുറത്തിറക്കിയിരുന്നു. സർവീസ് ആരംഭിക്കുന്നവർക്ക് കർശന മാർഗനിർദ്ദേശങ്ങളാണ് സർക്കുലറിൽ ഉൾക്കൊള്ളിച്ചത്. ഉത്തരാഖണ്ഡ് ഏവിയേഷൻ അതോറിറ്റിയും, ഐആർസിടിസി എംഒയും ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്. അതേസമയം, ഹെലികോപ്റ്റർ സർവീസിന്റെ ട്രയൽ റൺ മാർച്ച് 31- നാണ് പൂർത്തീകരിച്ചത്. അടുത്ത അഞ്ച് വർഷത്തേക്കാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൗകര്യം ഐആർസിടിസിക്ക് നൽകിയിരിക്കുന്നത്.
Post Your Comments