ഇടുക്കി: ഇടുക്കിയിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ചു. ദമ്പതികളായ ബിജു, ടിന്റു എന്നിവരാണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് സാധാരണക്കാരുടെ നെഞ്ചിടിപ്പേറ്റി കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവ്, പുതുക്കിയ നിരക്കുകൾ അറിയാം
കഞ്ഞിക്കുഴി പുന്നയാർ ചൂടൻസിറ്റിയിലാണ് സംഭവം. ഇവരുടെ 11, എട്ട്, രണ്ട് വയസുള്ള മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവർ അപകടനില തരണം ചെയ്തെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.
Read Also : ഏഴ് വർഷം കൊണ്ട് രണ്ട് കോടി ഡോളറിന്റെ കയറ്റുമതി ലക്ഷ്യമിട്ട് കേന്ദ്രം, പുതിയ വിദേശ വ്യാപാര നയം പ്രാബല്യത്തിൽ
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments