അടുക്കളയില്‍ കൂടുതലായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. പെട്ടെന്ന് കേട് വരില്ല എന്ന കാരണത്താല്‍ ഉരുളക്കിഴങ്ങ് കൂടുതലായി വാങ്ങുന്നവരാണ് പലരും. കൂടുതല്‍ ദിവസം സൂക്ഷിച്ച് വെയ്ക്കുന്നത് കൊണ്ട് തന്നെ ഉരുളകിഴങ്ങ് മുളയ്ക്കാറുണ്ട്. എന്നാല്‍, പലരും അത് കാര്യമായി എടുക്കാതെ മുളച്ച ഉരുളകിഴങ്ങ് പാചകം ചെയ്യാറുണ്ട്.
ഉരുളക്കിഴങ്ങ് മുളച്ചാല്‍ ഉണ്ടാകുന്ന പച്ചനിറം വിഷപദാര്‍ത്ഥത്തിന് തുല്ല്യമാണ്. മുളച്ച ഉരുളക്കിഴങ്ങിലെ കൂടിയ ഗ്ലൈക്കോല്‍ക്കലോയ്ഡുകളുടെ സാന്നിധ്യം നാഢീ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും ശരീരത്തിന് തളര്‍ച്ചയുണ്ടാക്കുന്നതിനൊപ്പം മറ്റു രോഗങ്ങള്‍ പിടിക്കാന്‍ കാരണമാകുകയും ചെയ്യും.
മുളയ്‌ക്കുന്നതിലൂടെ ഉരുളക്കിഴങ്ങില്‍ അതിവേഗത്തില്‍ രാസപരിവര്‍ത്തനം ഉണ്ടാകുകയും അത് മനുഷ്യ ശരീരത്തിലേക്ക് എത്തുകയും ചെയ്യും. എത്ര പഴകിയാലും ചില കിഴങ്ങുകള്‍ മുളയ്‌ക്കില്ല. ഇവ ഉപയോഗിക്കുന്നതും ആരോഗ്യം നശിക്കാന്‍ കാരണമാകും.
Post Your Comments