
പത്തനംതിട്ട: നിര്‍ത്തിയിട്ടിരുന്ന ലോറിക്കു പിന്നില്‍ കാറിടിച്ച് വാഴമുട്ടം സ്വദേശി മരിച്ചു. കാര്‍ ഓടിച്ചിരുന വാഴമുട്ടം തിരുവാതിരയില്‍ പ്രസന്നകുമാറാണ് ( 50) മരിച്ചത്. അപകടത്തിൽ രണ്ട് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ച പുലർച്ച ദേശീയ പാതയില്‍ അമ്പലപ്പുഴ പുറക്കാട്ട് പുറക്കാട്ട് പുത്തന്നടക്കലാണ് സംഭവം. വിമുക്തഭടനായ പ്രസന്നകുമാര്‍ പത്തനംതിട്ട എസ്ബിഐ ജീവനക്കാരനാണ്. വിദേശത്തുനിന്നെത്തിയ ബന്ധു അടൂര്‍ പള്ളിക്കല്‍ സ്വദേശി നിഖിലിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നു കൂട്ടികൊണ്ടുവരവേയാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ നിഖിലി( 31)നെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിലും ഒപ്പമുണ്ടായിരുന്ന പിതാവ് ബാബു(60) വിനെ ആലപ്പുഴ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. പ്രസന്നകുമാറിന്റെ ഭാര്യ: പി .സന്ധ്യ കോന്നി റിപ്പബ്ളിക്കന്‍ സ്കൂള്‍ അധ്യാപികയാണ്. മക്കള്‍: ആതിര, അഭിമന്യു.
Post Your Comments