Latest NewsKeralaNews

ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം: രണ്ട് പേർക്ക് പരിക്ക്, ഒന്നര ഏക്കറോളം കൃഷി നശിപ്പിച്ചു

ഇടുക്കി: ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് വീണ്ടും കാട്ടാന ആക്രമണം. ഇന്നലെ രാത്രി പത്ത് മണിക്ക് ആണ് കാട്ടാന രണ്ട് പേരെ ആക്രമിച്ചത്. സിങ്കുകണ്ടം സ്വദേശികളായ വത്സനും വിൻസന്റിനും നേരെയാണ് അക്രമം ഉണ്ടായത്. ഒരാളുടെ കാലിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. ഒന്നര ഏക്കറോളം കൃഷിയും ആന നശിപ്പിച്ചു.

അതിനിടെ ഇടുക്കിയിൽ അരിക്കൊമ്പനെ പിടികൂടുന്നത് വിലക്കിയ കോടതി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കും.

കൊമ്പനെ പിടികൂടാൻ തീരുമാനമാകും വരെയാണ് സമരം. പൂപ്പാറ കേന്ദ്രീകരിച്ചും സമരം ശക്തമാവുകയാണ്. ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് ധർണ നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button