സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപയാണ് കൂടിയത്. ഇതോടെ, ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 5,500 രൂപയായി. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപ കൂടി 4,570 രൂപയിൽ എത്തി.
ഇന്നലെ സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയിരുന്നില്ല. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,760 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 5,470 രൂപ നിരക്കിലാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത് മാർച്ച് 18- നാണ്. 44,240 രൂപയായിരുന്നു മാർച്ച് 18- ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില.
Also Read: ‘രക്ഷിക്കണേ…’ കല്ലറയിൽനിന്നു യുവതിയുടെ കരച്ചിൽ, പോലീസെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച
സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില വർദ്ധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ, വെള്ളി വില 77 രൂപയായി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില.
Post Your Comments