ഇടുക്കി: മിഷൻ അരിക്കൊമ്പൻ തടഞ്ഞ ഹൈക്കോടതിയുടെ ഉത്തരവിനെതിരെ ഇടുക്കിയിൽ പ്രതിഷേധം ശക്തമാകുന്നു. അക്രമകാരിയായ അരിക്കൊമ്പനെ പിടികൂടുന്നത് കോടതി വിലക്കിയിരുന്നു. ഇതിനെ തുടർന്നാണ് പ്രദേശവാസികൾ ജനകീയ സമരത്തിന് ആഹ്വാനം ചെയ്തത്. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കുന്നതാണ്. കൊമ്പനെ പിടികൂടുന്നത് വരെയാണ് രാപ്പകൽ സമരം തുടരുക. പൂപ്പാറ കേന്ദ്രീകരിച്ചാണ് ജനകീയ സമരം ശക്തമായിട്ടുള്ളത്.
ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ജനപ്രതിനിധികളെ ഉൾപ്പെടുത്തി ധർണ നടത്തുന്നതാണ്. വരും ദിവസങ്ങളിൽ അരിക്കൊമ്പന്റെ ആക്രമണങ്ങൾക്ക് ഇരയായ വരെയും ജനകീയ സമരത്തിൽ ഉൾപ്പെടുത്തും. അരിക്കൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇന്നലെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഇടുക്കിയിലെ 10 പഞ്ചായത്തുകളിൽ ഹർത്താൽ നടത്തിയിരുന്നു. കോടതി നിയോഗിച്ച വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിച്ച ശേഷം, സ്ഥിതിഗതികൾ വിലയിരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post Your Comments