Latest NewsNewsLife StyleHealth & Fitness

പ്രഭാതഭക്ഷണം വേണ്ടെന്ന് വയ്ക്കുന്നവർ അറിയാൻ

പ്രഭാതഭക്ഷണം വേണ്ടെന്നു വയ്ക്കുകയും അത്താഴം വൈകി കഴിക്കുകയും ചെയ്യുന്നവരില്‍ ഹൃദയാഘാത സാധ്യത കൂടുതലെന്ന് പഠനം. ഇത്തരം ഭക്ഷണശീലം തുടരുന്നവര്‍ ഹൃദയാഘാതത്തിന് ചികിത്സ തേടിയശേഷം ആശുപത്രി വിട്ടാലും 30 ദിവസത്തിനുള്ളില്‍ വീണ്ടും ഹൃദയാഘാതമുണ്ടാകാനോ മരണം സംഭവിക്കാനോ സാധ്യതയുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാരില്‍ മരണസാധ്യത നാല് മുതല്‍ അഞ്ച് തവണ അധികമാണെന്നും പഠനം പറയുന്നു.

പഠനത്തില്‍ പങ്കെടുത്ത 58ശതമാനം ആളുകളും പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരായാണ് കണ്ടെത്തിയത്. 51ശതമാനം പേര്‍ വൈകി ഭക്ഷണം കഴിക്കുന്ന ശീലക്കാരാണ്. സ്റ്റെമി (സെഗ്മെന്റ് എലിവേഷന്‍ മയോകാര്‍ഡിയല്‍ ഇന്‍ഫ്രാക്ഷന്‍) എന്ന ഗുരുതരമായ ഹൃദയാഘാത അവസ്ഥയിലേക്കാണ് ഇത് നയിക്കുന്നതെന്നും സ്റ്റെമി ബാധിച്ച പത്തില്‍ ഒരാള്‍ ഒരു വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്നും പഠനം പറയുന്നു.

Read Also : രാംനവമി ആഘോഷത്തിനിടെ ക്ഷേത്ര കിണർ ഇടിഞ്ഞുണ്ടായ അപകടം: മരണസംഖ്യ ഉയരുന്നു

അത്താഴത്തിനും ഉറക്കത്തിനുമിടയില്‍ രണ്ട് മണിക്കൂര്‍ ഇടവേള വേണമെന്നാണ് പഠനത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. പാലുത്പന്നങ്ങളും, കാര്‍ബോഹൈഡ്രേറ്റും പഴങ്ങളും അടങ്ങിയ സമീകൃത പ്രാതല്‍ ശീലമാക്കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ശരാശരി 60വയസ്സ് പ്രായമുള്ള 113 രോഗികളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. പ്രഭാതഭക്ഷണം വേണ്ടെന്നുവയ്ക്കുന്നവര്‍ തെറ്റായ ആരോഗ്യരീതി പിന്തുടരുന്നവരാണെന്ന് മുമ്പ് പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളതാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button