ന്യൂഡല്‍ഹി: സിദ്ദിഖ് കാപ്പൻ സമർപ്പിച്ച വിടുതൽ ഹർജി ലഖ്നൗ എൻഐഎ കോടതി മാറ്റി. ഏപ്രിൽ 11 ലേക്കാണ് മാറ്റിയത്. പ്രതിയാക്കിയ നടപടി റദ്ദാക്കണമെന്നാണ് സിദ്ദിഖ് കാപ്പൻ്റെ ആവശ്യം. 27 മാസം നീണ്ട ജയിൽവാസത്തിന് ശേഷമായിരുന്നു മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായത്. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
റിപ്പോർട്ടിംഗിന് വേണ്ടി പോയ സമയത്താണ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊന്നും ചെയ്തിട്ടില്ല. ബാഗിൽ നോട്ട് പാഡും രണ്ട് പേനയുമായിരുന്നു ഉണ്ടായിരുന്നത്. മറ്റൊന്നും ബാഗിൽ നിന്നും പൊലീസിന് ലഭിച്ചിട്ടില്ലെന്നും കാപ്പൻ പറഞ്ഞു.
ലക്നൗ ജയിലിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ ഡെല്‍ഹിയില്‍ തങ്ങുകയായിരുന്നു. ആറ് ആഴ്ചക്ക് ശേഷമണ് കേരളത്തിലേക്ക് സിദ്ദീഖ് കാപ്പൻ മടങ്ങിയെത്തിയത്.
Post Your Comments