Latest NewsKeralaNews

കള്ളപ്പണ ഇടപാട്: സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ചോദ്യം ചെയ്ത് ഇഡി

കൊച്ചി: സിഡ്കോ മുൻ എംഡി സജി ബഷീറിനെയും കുടുംബത്തെയും ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ വിളിച്ചു വരുത്തിയാണ് ഇഡി ഇവരെ ചോദ്യം ചെയ്യുന്നത്. സജി ബഷീർ, ഭാര്യ അനുഷ, അമ്മ ലിസ തുടങ്ങിയവരുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടാനാണ് ചോദ്യം ചെയ്യലെന്ന് എൻഫോഴ്‌സ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു. സജി ബഷീർ നിരവധി അഴിമതി കേസുകളിൽ ആരോപണ വിധേയനാണ്.

Read Also: ഹിജാബ് ധരിക്കാത്തതിന് യുവതിയെ നഗ്നയാക്കി സിഗരറ്റ് വെച്ച് പൊള്ളിച്ചു, തലയില്‍ മൂത്രം ഒഴിച്ചു

15 വിജിലൻസ് കേസുകളിൽ ഇയാൾ അന്വേഷണം നേരിടുന്നുണ്ട്. മേനംകുളത്തെ സർക്കാർ ഭൂമിയിൽ നിന്ന് അനുമതിയുള്ളതിലേറെ മണൽ കടത്തിയ കേസ്, തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെച്ചർ വാങ്ങിയതിൽ ക്രമക്കേട്, സിഡ്കോയിലെയും കെഎസ്ഐഇയിലെയും അനധികൃത നിയമനങ്ങൾ, കടവന്ത്രയിലെ ഭൂമികൈമാറ്റം, സർക്കാർ ഭൂമി സ്വന്തം പേരിൽ മാറ്റിയത് തുടങ്ങി ഒട്ടേറെ കേസുകൾ ഇയാൾക്കെതിരെയുണ്ട്.

Read Also: പതിമൂന്നുകാരിയെ പീഡിപ്പിച്ചു, ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: പ്രതിക്ക് മൂന്നരവർഷം കഠിനതടവും പിഴയും

shortlink

Related Articles

Post Your Comments

Related Articles


Back to top button