KeralaLatest NewsNews

പതിമൂന്നുകാരിയെ പീഡിപ്പിച്ചു, ചിത്രമെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു: പ്രതിക്ക് മൂന്നരവർഷം കഠിനതടവും പിഴയും

തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് മൂന്നരവർഷം കഠിനതടവും 1.10 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കോട്ടയം ഇരവിമംഗലം കുഴിപ്പിള്ളിൽ ബിജോയി ജോസഫിനെ(49)യാണ് കോടതി പോക്സോ കേസിൽ ശിക്ഷിച്ചത്. തൊടുപുഴ പോക്‌സോ സ്‌പെഷ്യൽ കോടതിയുടേതായിരുന്നു വിധി.

പെൺകുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിന് മൂന്നരവർഷം കഠിനതടവും സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് ആറുമാസം തടവും 10,000രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് കോടതി നിർദേശം നൽകി.

2016 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം. പതിമൂന്ന് വയസ് മാത്രമുള്ള കുട്ടിയോടായിരുന്നു ഇയാളുടെ അതിക്രമം. വീട്ടിലെത്തിയ പെൺകുട്ടിയെ പ്രതി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കരിമണ്ണൂർ പോലീസാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി, സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി. വാഹിദ ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button