KeralaLatest NewsNews

കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് ഉൾപ്പെടെ രാസലഹരി വിൽപ്പന നടത്തി: രണ്ടു പേർ അറസ്റ്റിൽ

തിരുവനന്തപുരം: കൗമാര പ്രായത്തിലുള്ള കുട്ടികൾക്ക് ഉൾപ്പെടെ രാസലഹരി വിൽപ്പന നടത്തിയിരുന്നവർ എക്‌സൈസിന്റെ പിടിയിൽ. പുനലൂർ എക്‌സൈസ് നടത്തിയ വാഹന പരിശോധനയിലാണ് രണ്ടു പേർ പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തിക്കൊണ്ട് വരികയായിരുന്ന 32 ഗ്രാം എംഡിഎംഎ , 17 ഗ്രാം കഞ്ചാവ് എന്നിവയും ഇവരിൽ നിന്നും പിടിച്ചെടുത്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ ഷംനാദ്, കാസർഗോഡ് മഞ്ചേശ്വരം സ്വദേശിയായ ഇമ്രാൻ എന്നിവരാണ് അറസ്റ്റിലായത്.

Read Also: എന്റെ വീട്ടില്‍ പൈസ ഇല്ല, എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ളതാണ് ഈ യൂണിഫോം എന്ന വാര്‍ത്ത വ്യാജം: അരുണ്‍ കുമാര്‍

ചെറിയ അളവിൽ എംഡിഎംഎ തൂക്കി വിൽപ്പന നടത്തുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ഇവരുടെ കൈവശം ഉണ്ടായിരുന്നു. പുനലൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ സുദേവൻ, പ്രിവന്റിവ് ഓഫീസർമാരായ അൻസാർ എ, ശ്രീകുമാർ കെ പി, പ്രദീപ് കുമാർ ബി, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനിഷ് അർക്കജ്, ഹരിലാൽ, റോബി രാജ്‌മോഹൻ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: ഡ്രൈവിങ് പഠിക്കാൻ എത്തിയ യുവതിക്ക് പരിശീലകയിൽ നിന്നും ക്രൂരമർദ്ദനം, വീട്ടുകാരെ ഭീഷണിപ്പെടുത്തി: കേസെടുത്ത് പൊലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button