KeralaLatest NewsNews

ശബരി റെയിൽവേ പദ്ധതി: എസ്റ്റിമേറ്റ് അംഗീകരിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ നടപടി പുനരാരംഭിക്കും

116 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 7 കിലോമീറ്റർ മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളത്

ശബരി റെയിൽവേ പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അറിയിപ്പുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ശബരി റെയിൽവേ പദ്ധതിയുടെ വിശദമായ എസ്റ്റിമേറ്റ് അംഗീകരിച്ച ശേഷം ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കുമെന്നാണ് അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. ലോക്സഭയിൽ ആന്റോ ആന്റണി, തോമസ് ചാഴിക്കാടൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.

1997-98 കാലയളവിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചത്. 116 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 7 കിലോമീറ്റർ മാത്രമാണ് ഇതുവരെ പൂർത്തീകരിച്ചിട്ടുള്ളത്. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട എതിർപ്പും, ലൈൻ അലൈൻമെന്റ് സംബന്ധിച്ച തർക്കങ്ങളും, സംസ്ഥാന സർക്കാറിന്റെ പിന്തുണ ഇല്ലാത്തതുമാണ് പദ്ധതി നീളാൻ കാരണമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി. വന്ദേ ഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള എല്ലാ ട്രെയിനുകളും സർവീസ് നടത്താൻ കഴിയുന്ന തരത്തിലുള്ള പുതിയ പാതകളാണ് രൂപകൽപ്പന ചെയ്യുക.

Also Read: ട്രക്കിൽ കഞ്ചാവ് കടത്താൻ ശ്രമം: 541 കിലോഗ്രാം കഞ്ചാവുമായി നാല് പേർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button