സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്ന് ക്ലാസിലെ വിദ്യാര്‍ത്ഥികളെ ഉപദേശിക്കുന്ന ഒരു അധ്യാപികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണം എന്നത് സംബന്ധിച്ച് ഹിസ്റ്ററി അധ്യാപികയായ ബബിത തന്റെ ക്ലാസിലെ ആണ്‍കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
ക്ലാസ് നടക്കുന്നതിനിടെ ഒരു പെണ്‍കുട്ടി നില്‍ക്കുന്നത് കണ്ട അധ്യാപിക, മുമ്പിലേക്ക് വന്നിരിക്കാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടു. ഇതിനിടെ ക്ലാസിലെ ചില ആണ്‍കുട്ടികള്‍ അവളോട് അവരുടെ അടുത്ത് വന്നിരിക്കാന്‍ ക്ഷണിച്ചു. ചൂളം വിളിയോടെ ആയിരുന്നു അവരുടെ ക്ഷണം. ഇതുകേട്ട അധ്യാപിക അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.
‘ഒരാളുടെ സ്വഭാവം അയാളുടെ ഭാവി ജീവിതത്തിലും പ്രതിഫലിക്കും. ഒരാള്‍ക്ക് നമ്മള്‍ എന്താണോ നല്‍കുന്നത് അതു തന്നെയായിരിക്കും ഭാവിയില്‍ തിരികെ ലഭിക്കുക. മറ്റൊരാള്‍ക്ക് ബഹുമാനം നല്‍കിയാല്‍ മാത്രമേ തിരിച്ചും ബഹുമാനം ലഭിക്കൂ. എല്ലാ കാര്യങ്ങള്‍ക്കും ഒരു പരിധി ഉണ്ടായിരിക്കണം. നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകളോട് സമൂഹം എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അതുപോലെ മറ്റു സ്ത്രീകളോടും നിങ്ങള്‍ പെരുമാറണം,’ അധ്യാപിക വീഡിയോയില്‍ പറയുന്നു.
In her own way, this teacher gave a very important lesson of respect to the boys in her class. pic.twitter.com/QpAbMty6dk
— Anjali (@MsAnjaliB) March 27, 2023
അധ്യാപികയുടെ നിലപാടിനെ പ്രശംസിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നിട്ടുള്ളത്. മികച്ച പാഠമാണ് കുട്ടികൾക്ക് അധ്യാപിക പകര്‍ന്നു നല്‍കുന്നത് എന്നായിരുന്നു ഒരാളുടെ പ്രതികരണം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണെങ്കിലും സംഭവം നടന്ന സ്ഥലത്തെ കുറിച്ചോ വിദ്യാലയത്തെ കുറിച്ചോ ഒന്നും തന്നെ പറയുന്നില്ല.
Post Your Comments