റിയാദ്: രാജ്യത്തിന്റ വിവിധ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ച വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
ഏപ്രിൽ 3 വരെ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ അമ്പത് കിലോമീറ്റർ വരെ വേഗതയിലുള്ള പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടി. അസിർ, അൽ ബാഹ, ജസാൻ, നജ്റാൻ മുതലായ മേഖലകളിൽ തിങ്കളാഴ്ച വരെയുള്ള കാലയളവിൽ ഇടിയോട് കൂടിയ അതിശക്തമായ മഴ ലഭിച്ചേക്കും. റിയാദിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും, മക്കയുടെ ഏതാനം ഭാഗങ്ങളിലും ശനി, ഞായർ ദിനങ്ങളിൽ ഇടിയോട് കൂടിയ സാമാന്യം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
Post Your Comments