അനാരോഗ്യകരമായ ജീവിതശൈലി ആണ് പലപ്പോഴും ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്ന്നാല് ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഹൃദയത്തെ സംരക്ഷിക്കാൻ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ അമിതമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ്, കലോറി എന്നിവയൊക്കെ ഹൃദയത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
റെഡ് മീറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. റെഡ് മീറ്റിന്റെ പ്രോസസ്ഡ് രൂപങ്ങളായ ബേക്കൺ, സോസേജ്, ഹോട്ട് ഡോഗ് എന്നിവ പരമാവധി ഒഴിവാക്കുക. റെഡ് മീറ്റ് ഹൃദയത്തിനു മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതല്ല.
പഞ്ചസാര, ഉപ്പ് എന്നിവയുടെ അമിത ഉപയോഗവും ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല. അതിനാല്‍ ഇവ അമിതമായി അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും ഒഴിവാക്കാം.
ബേക്കറി പലഹാരങ്ങള്‍ പൊതുവേ ആരോഗ്യത്തിന് നല്ലതല്ല. ഇവയിലും പഞ്ചസാര, ഉപ്പ്, ഫാറ്റ് എന്നിവയുടെ അളവ് കൂടുതലാകാം. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയെ വർദ്ധിപ്പിക്കുന്നതിന് കാരണമാകും. അത് ഹൃദ്രോഗത്തിലേക്ക് നയിച്ചേക്കാം. ശരീരഭാരവും വർദ്ധിപ്പിക്കാനും കാരണാകും.
Post Your Comments