Latest NewsKeralaNews

ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട്: ഹോട്ടലിന് തീ പിടിച്ചു

ചേർത്തല: ദേവീ ക്ഷേത്രത്തിന് സമീപം ഹോട്ടലിന് തീപിടിച്ചു. നഗരസഭ ഷോപ്പിങ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ഹോട്ട് ആൻഡ് പ്ലേറ്റ് എന്ന ഹോട്ടലിനാണ് തീപിടിച്ചത്.

രാത്രി 11.30 ന് കട അടച്ചു ജീവനക്കാർ പോയ ശേഷമാണ് തീപിടുത്തമുണ്ടായത്.

ഫ്രീസറിൽ ഷോർട്ട് സർക്യൂട്ട് ആയി തീ പിടിച്ചതാണെന്ന് സംശയമുണ്ട്. അഗ്നിശമന സേനയെത്തി തീയണച്ചതിനാൽ മറ്റ് കടകളിലേക്ക് തീപടർന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button