ഡൽഹി: കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്ക്കും ദിഗ്വിജയ സിംഗിനും എതിരെ രൂക്ഷവിമർശനവുമായി ബിജെപി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. മാനനഷ്ടക്കേസില്‍ രാഹുലിനെ കോടതി ശിക്ഷിച്ചതിനും എംപി സ്ഥാനത്തുനിന്നും അയോഗ്യനാക്കിയതിനും എതിരായി, ജര്‍മന്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പരാമർശത്തിന് ദിഗ്വിജയ സിംഗ് നന്ദി പറഞ്ഞതിന് പിന്നാലെയാണ് ബിജെപിയുടെ പ്രതികരണം.
രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയതിനെ കുറിച്ച്, ‘രാഹുല്‍ ഗാന്ധിക്കെതിരായ സൂറത്ത് കോടതിയുടെ വിധി രാജ്യം ശ്രദ്ധിച്ചിട്ടുണ്ട്’ എന്നായിരുന്നു ജര്‍മ്മന്‍ വിദേശകാര്യ വക്താവിന്റെ പ്രതികരണം. ‘ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന്റെയും അടിസ്ഥാന ജനാധിപത്യ തത്വങ്ങളുടെയും മാനദണ്ഡങ്ങള്‍ കേസില്‍ ബാധകമാകുമെന്ന് ജര്‍മ്മനി പ്രതീക്ഷിക്കുന്നു,’ എന്നും ജർമ്മൻ വിദേശകാര്യ വക്താവ് കൂട്ടിച്ചേര്‍ത്തു.
അബുദാബി കിരീടവകാശിയെ പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്റ്
ഇതിന് പിന്നാലെ, ജര്‍മ്മന്‍ വിദേശകാര്യ മന്ത്രാലയത്തിനും ഡിഡബ്ല്യു എഡിറ്റര്‍ റിച്ചാര്‍ഡ് വാക്കറിനും കോണ്‍ഗ്രസ് എംപി ദിഗ്വിജയ സിംഗ് നന്ദി പറഞ്ഞു.’ രാഹുല്‍ ഗാന്ധിയെ ഉപദ്രവിക്കുന്നതിലൂടെ ഇന്ത്യയില്‍ ജനാധിപത്യം എങ്ങനെ വിട്ടുവീഴ്ച ചെയ്യപ്പെടുന്നുവെന്ന് ശ്രദ്ധിച്ചതിന് നന്ദി’, എന്ന് ദിഗ്വിജയ സിംഗ് ട്വീറ്റരിൽ പറഞ്ഞു.
ഇതേത്തുടർന്നാണ്, ബിജെപി നേതാക്കൾ വിമർശനവുമായി രംഗത്ത് വന്നത്.
‘നമ്മളുടെ കാര്യങ്ങളില്‍ വിദേശ ഇടപെടല്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാണ്’, ദിഗ്വിജയ സിംഗിന്റെ ട്വീറ്റ് ഉദ്ധരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ട്വീറ്റ് ചെയ്തു.
അടിവയറ്റിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം
‘ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ വിദേശ ശക്തികളെ ക്ഷണിച്ചതിന് രാഹുല്‍ ഗാന്ധിക്ക് നന്ദി. ഇന്ത്യന്‍ ജുഡീഷ്യറിയെ വിദേശ ഇടപെടല്‍ കൊണ്ട് സ്വാധീനിക്കാന്‍ കഴിയില്ലെന്ന് ഓര്‍ക്കുക. കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.
‘ജര്‍മ്മനിയും യുഎസും നടത്തിയ പ്രസ്താവനകള്‍ ആഘോഷിക്കുന്നത് അവരുടെ രാഷ്ട്രീയ നിരാശയാണ് കാണിക്കുന്നത്’, ബിജെപി വക്താവ് ജയ്വീര്‍ ഷെര്‍ഗില്‍ വിമര്‍ശിച്ചു.
‘ഇത് ജനങ്ങളുടെ ഇച്ഛയെയും ഇന്ത്യയുടെ പരമാധികാരത്തെയും തുരങ്കം വയ്ക്കാനുള്ള ധീരമായ ശ്രമമാണ്’ ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പ്രതികരിച്ചു.
Post Your Comments