പാലക്കാട്: കാലവധി കഴിഞ്ഞ നാലര ലക്ഷം ലിറ്റർ മദ്യം ഒഴുക്കിക്കളയാൻ കുടുംബശ്രീ വനിതകളുടെ സഹായം തേടി ബിവറേജസ് കോർപ്പറേഷൻ. പാലക്കാട് മേനോൻപാറ വെയർഹൗസ് ഗോഡൗണിൽ സൂക്ഷിച്ച ആയിരക്കണക്കിന് കുപ്പി മദ്യം ഒഴുക്കിക്കളയുന്നതിനാണ് ബെവ്കോ ടെന്‍ഡർ ക്ഷണിച്ചിട്ടുള്ളത്.
കാലാവധി കഴിഞ്ഞ മദ്യക്കുപ്പികളുടെ എണ്ണം കൃത്യമായി തയാറാക്കി, എക്സൈസ് കമ്മിഷണർക്കു സമർപ്പിച്ച ശേഷം പ്രത്യേക അനുമതിയോടെയാണ് നശിപ്പിക്കുക. കാലാവധി കഴിഞ്ഞതിൽ ഭൂരിഭാഗവും ബീയറും വിലകൂടിയ വിദേശ മദ്യവുമാണ്.
പതിനൊന്നാമത് വന്ദേഭാരത് എക്സ്പ്രസിനെ വരവേൽക്കാൻ ഒരുങ്ങി രാജ്യം, അടുത്ത മാസം മുതൽ സർവീസ് ആരംഭിക്കും
മദ്യം ഒഴുക്കിക്കളയുന്നതിനായി വടകരപ്പതി, പുതുശ്ശേരി, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള കുടുംബശ്രീ സൊസൈറ്റികളിൽ നിന്നാണ് ബിവറേജസ് കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ 50,000 കെയ്സ് മദ്യമാണ് ഇവിടെ നശിപ്പിച്ചത്. ഒരു കെയ്സിൽ 9 ലീറ്ററെന്ന കണക്കുവച്ച് 4.5 ലക്ഷം ലിറ്റർ മദ്യമാണ് മണ്ണില്‍ ഒഴിച്ചുകളഞ്ഞത്.
Post Your Comments