Latest NewsKeralaNews

കൊച്ചി മെട്രോ: രണ്ടാംഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി

തിരുവനന്തപുരം: കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് 1957.05 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച അനുമതി ലഭ്യമായത്. ജെഎൽഎൻ സ്റ്റേഡിയം മുതൽ കാക്കനാട് വഴി ഇൻഫോപാർക്ക് വരെയുള്ള 11.2 കിലോമീറ്റർ ദൈർഘ്യത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുകയെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു.

Read Also: നെടുമ്പാശേരിയിൽ സ്വര്‍ണ്ണ വേട്ട: മലദ്വാരത്തിനകത്ത് ഗുളികകളുടെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി ഒരാൾ പിടിയില്‍ 

ഐടി മേഖലയിലുൾപ്പെടെ തൊഴിലെടുക്കുന്ന കൊച്ചിയിലെ ഉദ്യോഗാർഥികൾക്ക് ഏറെ ആശ്വാസമേകുന്ന പുതിയ സ്‌ട്രെച്ചിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: നെടുമ്പാശേരിയിൽ സ്വര്‍ണ്ണ വേട്ട: മലദ്വാരത്തിനകത്ത് ഗുളികകളുടെ രൂപത്തിലാക്കി കടത്തിയ സ്വര്‍ണ്ണവുമായി ഒരാൾ പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button