Latest NewsKeralaNews

തിരുവനന്തപുരത്ത് വയോധിക കാറിടിച്ച് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാർധക്യ പെൻഷൻ വാങ്ങാൻ ബാങ്കിലേക്ക് പോവുകയായിരുന്ന വയോധിക കാറിടിച്ച് മരിച്ചു. ബാലരാമപുരം ചാമവിള വീട്ടിൽ മുഹമ്മദ് ബുഹാരിയുടെ ഭാര്യ സുഹറയാണ് (77)​ മരിച്ചത്.

ദേശീയപാതയിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപത്തു വെച്ച് വയോധിക റോഡുമുറിച്ച് കടക്കുമ്പോൾ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കാര്‍ തെറിപ്പിക്കുകയായിരുന്നു. കാര്‍ അമിത വേഗതയില്‍ ആയിരുന്നു. കൈക്കും തലയ്ക്കും ദേഹത്തും ഗുരുതര പരുക്കേറ്റ സുഹറയെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

ബാലരാമപുരം പൊലീസ് സ്ഥലത്തെത്തി അപകടമുണ്ടാക്കിയ വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button