KeralaLatest NewsNews

പതിനാറുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കി; പ്രതിക്ക് 49 വർഷം കഠിനതടവ് – സംഭവം തിരുവനന്തപുരത്ത്

തിരുവന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. ആര്യനാട് സ്വദേശിയായ ആകാശ് ഭവനിൽ ശിൽപ്പിക്കാണ് കോടതി ശിക്ഷ വിധിച്ചത്. 49 വർഷം കഠിനതടവും 86,000 രൂപ പിഴയുമാണ് വിധിച്ചത്. തിരുവനന്തപുരം അതിവേഗ കോടതിയുടേതാണ് വിധി. പിഴ അടച്ചില്ലെങ്കിൽ രണ്ടരവർഷം അധികം ശിക്ഷ അനുഭവിക്കേണ്ടതായി വരും. പിഴത്തുക പെൺകുട്ടിക്ക് നൽകണമെന്നും ജഡ്ജി ആജ് സുദർശനൻ പറഞ്ഞു.

പ്രതി സ്ഥിരമായി പെൺകുട്ടിയെ ശല്യം ചെയ്തിരുന്നു. 2021 ഓഗസ്ത് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ പത്തുമണിയോടെ പ്രതി പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി. മറ്റാരും വീട്ടിൽ ഇല്ലാതിരുന്ന സമയം നോക്കിയായിരുന്നു ഇത്. പെൺകുട്ടി പ്രതിരോധിച്ചപ്പോൾ ഇയാൾ പെൺകുട്ടിയുടെ കൈകൾ പിറകിലാക്കി ഷാൾ കൊണ്ട് മുറുകെ കെട്ടി, വാ പൊത്തിപ്പിടിച്ച ശേഷമായിരുന്നു പീഡനം. ഭയം കാരണം പെൺകുട്ടി വിവരം ആരെയും അറിയിച്ചില്ല. ഇതോടെ ഇയാൾക്ക് ധൈര്യമായി.

പിന്നീട് ഒരു മാസം കഴിഞ്ഞ് വീണ്ടും സമാനസംഭവം ഉണ്ടായി. സെപ്തംബർ 24 ന് ഇയാൾ വീണ്ടും പെൺകുട്ടിയെ പീഡനത്തിനിരയാക്കി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. കുറച്ച് മാസങ്ങൾക്ക് ശേഷം വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിയുന്നത്. തുടർന്നാണ് പോലീസ് കേസെടുത്തത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button