ചവറ: ട്രാൻസ്ഫോർമർ നന്നാക്കുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു. പന്മന ചോല ശാന്താലയത്തിൽ സുരേന്ദ്രനാചാരി – ശാന്തമ്മാൾ ദമ്പതികളുടെ മകൻ എസ്. സതീഷ് കുമാർ (37) ആണ് മരിച്ചത്.
Read Also : ‘ഇന്നസെന്റ് എല്ലാവരെപ്പറ്റിയും കഥകളുണ്ടാക്കുമായിരുന്നു, ആരെക്കുറിച്ചും പരദൂഷണം പറയുന്ന ശീലം ഇല്ല’: മമ്മൂട്ടി
കഴിഞ്ഞ ദിവസം വൈകുന്നേരം 4.30-നാണ് സംഭവം. കന്നേറ്റി പള്ളിമുക്ക് തണ്ണീർക്കുളത്തിനു സമീപം ജോലിക്കിടയിൽ ശ്വാസം മുട്ടലും വയറുവേദനയുമുണ്ടാകുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരിച്ച സതീഷ് കുമാർ കെഎസ്ഇബി പന്മന സെക്ഷനിലെ ഇലക്ട്രിസിറ്റി വർക്കറായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സഹോദരിമാർ: സിന്ധു, സന്ധ്യ.
Post Your Comments