കൊച്ചി: സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി മാധ്യമപ്രവർത്തകനും അധ്യാപകനുമായ അരുൺകുമാർ പങ്കുവച്ച കുറിപ്പ്. പരീക്ഷ അവസാനിച്ച ദിവസം വിദ്യാർത്ഥികളുടെ ദേഹത്ത് ചായം പൂശുന്ന സഹവിദ്യാർത്ഥിയോട് അങ്ങനെ ചെയ്യരുതെന്ന് കരഞ്ഞു പറയുന്ന കുട്ടിയുടെ ചിത്രം ഇന്ന് വാർത്തയായിരുന്നു.
read also: ഭാര്യയെ ബലാത്സംഗം ചെയ്ത സുഹൃത്തിനെ കൊലപ്പെടുത്തി ഭർത്താവ്: മൃതദേഹം കഷ്ണങ്ങളാക്കി വലിച്ചെറിഞ്ഞു
ഇതിനെ സംബന്ധിച്ച് അരുൺ കുമാർ കുറിച്ചത് ഇങ്ങനെ,
‘എന്റെ വീട്ടിൽ പൈസ ഇല്ല, എന്റെ അനുജത്തിക്ക് കൂടി ഉപയോഗിക്കാനുള്ള യൂണിഫോമാണ്, ഒന്നും ചെയ്യരുത്’ കൈ കൂപ്പി കരഞ്ഞ് അപേക്ഷിക്കുന്ന പ്ലസ്ടു വിദ്യാർഥിനി ആയിരുന്നു അത്. ദയനീയരംഗം കണ്ട പോലീസ് രണ്ടാമതൊന്നാലോചിച്ചില്ല, പെൺകുട്ടിയുടെ അടുത്തെത്തി മറ്റുകുട്ടികളെ മാറ്റി നിർത്തി പെൺകുട്ടിക്ക് രക്ഷ ഒരുക്കി രംഗം ശാന്തമാക്കി.
ഇന്നു കണ്ട ഒരു വാർത്തയാണ്.
സ്കൂളിലെ അവസാന ദിന വേർപിരിയലിൻ്റെ നിമിഷങ്ങളിൽ പരസ്പരം ചായം തേക്കലും ഒപ്പു ചാർത്തലും ഒക്കെ സ്വാഭാവികമാണ്. അതു കൊണ്ട് തന്നെ ഈ കുട്ടികളെ കുറ്റപ്പെടുത്തുവാനോ സ്കൂൾ എവിടെയെന്നോ പറയുവാനോ ശ്രമിക്കുന്നില്ല. പക്ഷെ ഈ പെൺകുട്ടിയെ യാചനയിലെത്തിച്ച കുഞ്ഞനുജത്തിയോടുള്ള കരുതലും അതിൻ്റെ കാരണമായ സാമ്പത്തികാവസ്ഥയും ഒറ്റപ്പെട്ടതല്ല. പ്രിവില്ലേജ് മനുഷ്യർക്ക് മനസ്സിലാവാത്ത ഒരു തരം ചേർത്ത് പിടിക്കലിൻ്റെ ശക്തിയുണ്ട് ആ കുഞ്ഞിൻ്റെയുള്ളിൽ.
Post Your Comments