
രാജ്യത്ത് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ. സൺ മൊബിലിറ്റിയുമായി കൈകോർത്താണ് സൊമാറ്റോ പുതിയ പദ്ധതി നടപ്പാക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50,000 ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ നിരത്തിലിറക്കാനാണ് സൊമാറ്റോ പദ്ധതിയിടുന്നത്. ഇതിലൂടെ കാർബണിന്റെ അളവ് പ്രതിമാസം 5,000 മെട്രിക് ടൺ കുറയ്ക്കാനും, അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനും സാധിക്കും.
സൺ മൊബൈലിറ്റിയുമായി പാർട്ണർഷിപ്പിൽ ഏർപ്പെട്ടതിന് പുറമേ, ഡൽഹിയിൽ ആരംഭിക്കുന്ന പ്രാരംഭ ഫ്ലീറ്റ് വിന്യാസത്തോടൊപ്പം കമ്പനി ബാറ്ററി സ്വാപ് സൊല്യൂഷനുകൾ നൽകുമെന്നും അറിയിച്ചിട്ടുണ്ട്. സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമായ ബാറ്ററി സ്വാപിംഗ് സൊലൂഷനുകളിൽ നിന്നും സൊമാറ്റോ ഡെലിവറി പാർട്ണേഴ്സിന് പ്രയോജനം ലഭിക്കുന്നതാണ്. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുകമ്പനികളും കരാറിൽ ഏർപ്പെട്ടത്.
Also Read: ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസിൽ തീപിടുത്തം: 20 പേർ വെന്തുമരിച്ചു
Post Your Comments