തിരുവനന്തപുരം: മനോഹരൻ്റെ ദുരന്തം മനസ്സിന് വലിയ മുറിവേറ്റ സംഭവമാണെന്നും മരണത്തിന് ഉത്തരവാദി ആരായാലും ശിക്ഷിക്കപ്പെടണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
അവരുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഹൃദയസ്തംഭനമെന്ന രീതിയിൽ കേസിനെ കൊണ്ടുപോകാൻ പൊലീസ് ശ്രമിക്കുകയാണെന്നും കെ സുധാകരൻ ആരോപിച്ചു.
കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുക്കണം. മനോഹരൻ്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണം. മരണകാരണം പൊലീസ് മർദ്ദനമാണെന്നും കോൺഗ്രസ് കേസ് നടത്തിപ്പിനായി ലീഗൽ സെല്ലിനെ ഏർപ്പാടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments