ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ സോഴ്സ് കോഡ് ഭാഗികമായി ചോർന്നു. ഗിറ്റ്ഹബ്ബിലാണ് സോഴ്സ് കോഡ് ചോർന്നിരിക്കുന്നത്. പ്രമുഖ ഓൺലൈൻ സോഫ്റ്റ്‌വെയർ പ്ലാറ്റ്ഫോമാണ് ഗിറ്റ്ഹബ്ബ്. സംഭവത്തെ തുടർന്ന് കമ്പനിയുടെ ബൗദ്ധിക സ്വത്തവകാശം ആരോപിച്ച് കാലിഫോർണിയിലെ ഒരു ജില്ലാ കോടതിയിൽ ട്വിറ്റർ കേസ് ഫയൽ ചെയ്തിട്ടുണ്ട്.
മാർച്ച് ആദ്യ വാരത്തിൽ ട്വിറ്ററിന്റെ സോഴ്സ് കോഡ് ഗിറ്റ്ഹബ്ബില്‍ അനുമതിയില്ലാതെ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇത് നീക്കം ചെയ്യാൻ ഉടൻ തന്നെ ട്വിറ്റർ ആവശ്യപ്പെടുകയും, ഗിറ്റ്ഹബ്ബ് സോഴ്സ് കോഡ് നീക്കം ചെയ്യുകയുമായിരുന്നു. ‘ഫ്രീ സ്പീച്ച് എന്ത്യുസ്യാസ്റ്റ്’ എന്ന പേരിലുള്ള യൂസറാണ് സോഴ്സ് കോഡ് പങ്കുവെച്ചിട്ടുള്ളത്.
Also Read: വീരസവര്‍ക്കര്‍ ദേശദ്രോഹിയാണെന്നായിരുന്നു എ.എന്‍. ഷംസീര്‍ കണ്ടുപിടുത്തം: സന്ദീപ് വാചസ്പതി
സോഴ്സ് കോഡിന്റെ ചോർച്ച ട്വിറ്ററിന്റെ പ്രവർത്തനത്തെ ഏതുതരത്തിൽ ബാധിക്കുമെന്ന കാര്യത്തിൽ കമ്പനി വ്യക്തത വരുത്തിയിട്ടില്ല. ട്വിറ്ററിന്റെ സിഇഒ ആയ ഇലോൺ മ്സ്കിനോട് അഭിപ്രായ വ്യത്യാസം ഉള്ള ആരോ ആണ് സോഴ്സ് കോഡ് ചോർത്തിയതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments