
ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉല്‍പ്പാദിപ്പിച്ച 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കിയാതായി സർക്കാർ. ഈ കമ്പനികളോട് മരുന്ന് ഉല്‍പ്പാദനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതായും മറ്റു 26 കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉസ്‌ബെക്കിസ്ഥാന്‍, ഗാംബിയ തുടങ്ങിയ രാജ്യങ്ങളില്‍ മരുന്നുകള്‍ വിറ്റ ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇതിനെ തുടർന്ന് രാജ്യത്ത് മരുന്നുകമ്പനികള്‍ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനയിൽ ആന്ധ്രാപ്രദേശ്, ബിഹാര്‍, ഡല്‍ഹി, ഗോവ, ഗുജറാത്ത് അടക്കം 20 സംസ്ഥാനങ്ങളിലായി 76 കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഇതില്‍ 18 കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി.
Post Your Comments