രാജ്യത്ത് ക്രെഡിറ്റ് കാർഡ് വിതരണത്തിൽ റെക്കോർഡ് മുന്നേറ്റവുമായി എസ്ബിഐയുടെ ഉപസ്ഥാപനമായ എസ്ബിഐ കാർഡ്സ്. ഇത്തവണ ബാങ്കുകളെ പിന്തള്ളിയാണ് എസ്ബിഐ കാർഡ്സ് മുന്നേറിയിരിക്കുന്നത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം, 9 ലക്ഷം പുതിയ ക്രെഡിറ്റ് കാർഡ് ഉടമകൾ ഉണ്ടായിട്ടുണ്ട്. ഇവയിൽ മൂന്ന് ലക്ഷം ആളുകളും എസ്ബിഐ കാർഡ്സ് ഉടമകളാണ്. രണ്ടാം സ്ഥാനത്ത് ആക്സിസ് ബാങ്കാണ് ഉള്ളത്. രണ്ട് ലക്ഷം ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെയാണ് ആക്സിസ് ബാങ്ക് പുതുതായി ചേർത്തത്.
ക്രെഡിറ്റ് കാർഡ് വിപണിയിൽ എസ്ബിഐ കാർഡ്സിന്റെ വിഹിതം 19.8 ശതമാനവും, ആക്സിസ് ബാങ്കിന്റെ വിഹിതം 11.7 ശതമാനവുമാണ്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവ പുതുതായി 80,000 പേരെയും, എച്ച്ഡിഎഫ്സി ബാങ്ക് 60,000 പേരെയും ചേർത്തിട്ടുണ്ട്. നിലവിൽ, 8.34 കോടി ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളാണ് രാജ്യത്തുള്ളത്. ജനുവരിയിൽ പുതുതായി 13 ലക്ഷം പേരാണ് ക്രെഡിറ്റ് കാർഡ് എടുത്തത്.
Also Read: ഉച്ചഭക്ഷണ പദ്ധതി: 28 ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് 5 കിലോ അരി വീതം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി
Post Your Comments