തിരുവനന്തപുരം: സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ് രംഗത്ത്. ഓരോരുത്തരും അവരുടെ സംസ്കാരം പറയുന്നുവെന്നും അത് പ്രസ്ഥാനത്തിന്റെ നിലവാരമായി കണ്ടാല്‍മതിയെന്നും റിയാസ് പറഞ്ഞു. ബോഡി ഷേമിങ് പരിശോധിക്കേണ്ട കാര്യമാണെന്നും റിയാസ് കൂട്ടിച്ചേർത്തു.
‘അധിക്ഷേപത്തെ പോലും പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കുന്നു. കെ സുരേന്ദ്രനെതിരെ കേസെടുക്കുന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കട്ടെ. ഞങ്ങള്‍ നാവു കൊണ്ട് മാത്രം യുദ്ധം ചെയ്യുന്നവരല്ല. ഇത് താഴേതട്ടിലേക്ക് പോയി ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ശ്രമിക്കുന്നത്,’ മുഹമ്മദ് റിയാസ് വ്യക്തമാക്കി.
‘ദേശീയപാത വികസനത്തില്‍ വികസനത്തില്‍ സംസ്ഥാനത്തിന് ഒരു റോളും ഇല്ലെന്നാണ് കെ സുരേന്ദ്രന് പറയുന്നത്. കെ സുരേന്ദ്രന് സംസ്ഥാനത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നു. കെ സുരേന്ദ്രന്റേത് സംസ്ഥാന സര്‍ക്കാരിനെ അധിക്ഷേപിക്കുന്ന നിലപാടാണ്. യുഡിഎഫ്. ഭരണകാലത്ത് ദേശീയപാത വികസനം മുടങ്ങുന്ന സ്ഥിതിയുണ്ടായി. തുടർന്ന്, 2016ല്‍ എല്‍ഡിഎഫ് വന്നു, സ്ഥലം ഏറ്റെടുക്കലിന് ധനസഹായം നല്കി. എന്നാല്‍, സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ സംസ്ഥാന ബിജെപി കേന്ദ്രത്തിന് കത്തയക്കുകയായിരുന്നു,’ റിയാസ് കൂട്ടിച്ചേർത്തു.
Post Your Comments