
രാജ്യത്തെ പ്രമുഖ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ‘കൂ’വിന്റെ നിറം മങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, കൂ ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന സജീവ ഉപഭോക്താക്കളുടെ എണ്ണം നേരിയ തോതിൽ ഇടിഞ്ഞിട്ടുണ്ട്. 2022 ജൂലൈ മാസത്തിൽ 94 ലക്ഷം സജീവ ഉപഭോക്താക്കളാണ് കൂവിന് ഉണ്ടായിരുന്നത്. എന്നാൽ, 2023 ജനുവരിയിൽ ഉപഭോക്താക്കളുടെ എണ്ണം 41 ലക്ഷമായി കുറഞ്ഞിരിക്കുകയാണ്. മാസത്തിൽ ഒരുതവണയെങ്കിലും ആപ്പിൽ ലോഗിൻ ചെയ്യുന്ന ഉപഭോക്താക്കളെയാണ് പ്രതിമാസ സജീവ ഉപഭോക്താക്കൾ എന്ന് വിശേഷിപ്പിക്കുന്നത്.
ട്വിറ്ററിന് ബദലായാണ് കൂ ആപ്ലിക്കേഷൻ എത്തിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 6 കോടി ജനങ്ങൾ കൂ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. എന്നാൽ, ട്വിറ്ററിലെ ചില ഫീച്ചറിനൊപ്പമെത്താൻ കൂവിന് സാധിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് ഉപഭോക്താക്കളുടെ എണ്ണത്തിൽ ഇടിവ് നേരിട്ടത്. 2022 സാമ്പത്തിക വർഷം 14 ലക്ഷം രൂപയാണ് കൂവിന്റെ വരുമാനം. അതേസമയം, കമ്പനിയുടെ നഷ്ടം 197 കോടിയായാണ് ഉയർന്നത്.
Post Your Comments