കുട്ടികള്‍ക്ക് നെയ്യ് തീര്‍ച്ചയായും നല്‍കണം

എല്ലുകളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും നല്ലൊരു ഭക്ഷണമാണ് നെയ്യ്. കുട്ടിയുടെ ശരീരത്തിന് ബലവും ശക്തിയും നല്‍കുന്നതോടൊപ്പം തന്നെ മസിലുകള്‍ക്ക് കരുത്തും നല്‍കുന്നു. ഭാരം കുറവുള്ള കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് നല്‍കാം.

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് നെയ്യ്. കുട്ടികള്‍ക്ക് ദിവസവും ഒരു സ്പൂണ്‍ നെയ്യ് കൊടുത്താലുള്ള ഗുണങ്ങള്‍ ചെറുതൊന്നുമല്ല.

രോഗപ്രതിരോധ ശേഷി കുട്ടികള്‍ക്ക് പൊതുവേ കുറവാണ്. ഇതിനുള്ള നല്ലൊരു വഴിയാണ് നെയ്യ്. അണുബാധയില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷിക്കാന്‍ നെയ്യ് കഴിക്കുന്നതിലൂടെ കഴിയും. നെയ്യില്‍ ബ്യൂട്ടിറിക് ആസിഡ് എന്ന ഷോര്‍ട്ട് ചെയിന്‍ ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും

 

Share
Leave a Comment