സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അമേരിക്കയിലെ സിലിക്കൺ വാലി ബാങ്കിനെ ഏറ്റെടുക്കാൻ ഒരുങ്ങി ഫസ്റ്റ് സിറ്റിസൺ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപ്പറേഷനിൽ നിന്ന് എസ്.വി.ബിയുടെ എല്ലാവിധ നിക്ഷേപങ്ങളും വായ്പകളും ഫസ്റ്റ് സിറ്റിസൺ ബാങ്ക് ഏറ്റെടുക്കാനാണ് സാധ്യത. ഏറ്റെടുക്കൽ പ്രക്രിയ പൂർണ്ണമാകുന്നതോടെ എസ്.വി.ബിയുടെ നിക്ഷേപകരെല്ലാം ഫസ്റ്റ് സിറ്റിസൺസ് ബാങ്ക് ആൻഡ് ട്രസ്റ്റ് കമ്പനിയുടെ നിക്ഷേപകരായി മാറുന്നതാണ്. 2008 വാഷിംഗ്ടൺ മ്യൂച്വൽ തകർന്നതിനുശേഷം അമേരിക്കയിൽ പൂട്ടിപ്പോകുന്ന ഏറ്റവും വലിയ ബാങ്ക് കൂടിയാണ് എസ്.വി.ബി.
Also Read: ഇന്ത്യൻ സംസ്കാരത്തിൽ ഗംഗാജലം പൂജയ്ക്ക് ഉപയോഗിക്കുന്നതിന് പിന്നിലെ ഐതീഹ്യം
2023 മാർച്ച് 10 വരെയുള്ള കണക്കുകൾ പ്രകാരം, ഫസ്റ്റ് സിറ്റിസൺ ബാങ്കിന്റെ ആകെ ആസ്തി 109 ബില്യൺ ഡോളറും, മൊത്തം നിക്ഷേപം 89.4 ഡോളറുമാണ്. അതേസമയം, എസ്.വി.ബി ബാങ്കിന്റെ ആകെ ആസ്തി 167 ബില്യൺ ഡോളറും, മൊത്തം നിക്ഷേപം 119 ബില്യൺ ഡോളറുമാണ്. ഇത്തവണ എസ്.വി.ബി ബാങ്കിനെ ഏറ്റെടുക്കുമ്പോൾ 16.5 ബില്യൺ ഡോളർ കുറച്ചാണ് ആസ്തികൾ വാങ്ങുന്നത്.
Post Your Comments