തിരുവനന്തപുരം: സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ സേവനങ്ങൾ ഇനി എല്ലാ കോമൺ സർവീസ് സെന്ററുകളിലും (സി.എസ്.സി) ലഭിക്കും.
Read Also: വേദനയ്ക്കിടയിലും കഥാപാത്രമായി, കഴിഞ്ഞ രാത്രി മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി
തൊഴിലന്വേഷകരുടെ അപേക്ഷകൾ പ്രോസസ് ചെയ്യുന്നതിനും തൊഴിൽ ലഭ്യത ഉറപ്പ് വരുത്തുന്നതിനുള്ള സേവനങ്ങൾ വിനിയോഗിക്കുന്നതിനും സി.എസ്.സി ഇ ഗവേണൻസ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.
ഇതിനായി സി.എസ്.സി എന്റർപ്രനേഴ്‌സിനുള്ള പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കേരള നോളജ് ഇക്കോണമി മിഷന്റെ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം പോർട്ടൽ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ തൊഴിലന്വേഷകരിലേക്ക് എത്തിക്കാൻ ഇതുവഴി സാധിക്കും.
Post Your Comments