Latest NewsKeralaNews

നഷ്ടമായത് മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനയ ചക്രവർത്തിയെ: ഡെപ്യൂട്ടി സ്പീക്കർ

തിരുവനന്തപുരം: നടൻ ഇന്നസെന്റിന്റെ നിര്യാണത്തോടെ നഷ്ടമായത് മലയാള ചലച്ചിത്ര രംഗത്തെ പകരക്കാരില്ലാത്ത അഭിനയചക്രവർത്തിയെയെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. വേഷം ഏതായാലും തന്മയത്വത്തോടെ തന്റേതായ ശൈലിയിൽ അഭിനയിച്ച് ആസ്വാദകരെ രസിപ്പിക്കുന്ന നടനായിരുന്നു ഇന്നസെന്റെന്നും ഡെപ്യൂട്ടി സ്പീക്കർ കൂട്ടിച്ചേർത്തു. ഇന്നസെന്റ് അഭ്രപാളിയിൽ അനശ്വരമാക്കിയ വാര്യർക്കും കിട്ടുണ്ണിക്കും കെ കെ ജോസഫിനുമെല്ലാം മലയാളി ഉള്ള കാലത്തോളം നമ്മുടെ മനസിൽ ഇടം ഉണ്ടാകുമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.

Read Also: വേദനയ്ക്കിടയിലും കഥാപാത്രമായി, കഴിഞ്ഞ രാത്രി മോഹൻലാൽ അനുഭവിച്ച വേദനയെക്കുറിച്ച് ഹരീഷ് പേരടി

‘തനിക്ക് മരണമില്ലെടോ വാര്യരെ’ എന്ന് രാവണപ്രഭുവിൽ മോഹൻലാൽ പറഞ്ഞത് പോലെ കാലമെത്ര കഴിഞ്ഞാലും അദ്ദേഹം അരങ്ങിൽ ബാക്കി വച്ച കഥാപാത്രങ്ങളിലൂടെ ഇന്നസെന്റ് മരണമില്ലാതെ ജീവിക്കുമെന്നും ഡെപ്യൂട്ടി സ്പീക്കർ വ്യക്തമാക്കി.

Read Also: വിദേശത്തെ രണ്ട് സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നേടിയ രാഹുല്‍ ഗാന്ധിയെ ബിജെപി പപ്പുവെന്നു വിളിക്കുന്നുവെന്ന് പ്രിയങ്ക

shortlink

Related Articles

Post Your Comments

Related Articles


Back to top button