Latest NewsNewsIndia

പത്ത് പേരുടെ പല്ല് പിഴുതു, രണ്ട് പേരുടെ വൃഷണങ്ങള്‍ ചവിട്ടിയുടച്ചു: എഎസ്പിയെ സ്ഥലം മാറ്റി

ഡിജിപി ശൈലേന്ദ്ര ബാബുവാണ് എഎസ്പി ബല്‍വീര്‍ സിംഗിനെ സ്ഥലംമാറ്റിയത്

ചെന്നൈ: പ്രതികളോട് ക്രൂരത കാട്ടിയ എഎസ്പിയ്ക്ക് സ്ഥലമാറ്റം. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പത്ത് പേരുടെ പല്ല് പിഴുകയും രണ്ട് പേരുടെ വൃഷണങ്ങള്‍ ചവിട്ടിയുടക്കുകയും ചെയ്തത്തിന്റെ പേരിലാണ് തിരുനെല്‍വേലി അംബാസമുദ്രം എഎസ്പി ബല്‍വീര്‍ സിംഗിനെതിരെ നടപടി.

READ ALSO: ആണും പെണ്ണും അടുത്തിരുന്നുള്ള യാത്ര അനുവദിക്കില്ല, മാന്യമായ വസ്ത്രം ധരിക്കണം: വിവാദമായി കോളേജിന്റെ മാർഗ്ഗ നിർദ്ദേശം

ഡിജിപി ശൈലേന്ദ്ര ബാബുവാണ് എഎസ്പി ബല്‍വീര്‍ സിംഗിനെ സ്ഥലംമാറ്റിയത്. അംബാസമുദ്രം, കല്ലിടൈക്കുറിച്ചി, വിക്രമസിംഗപുരം തുടങ്ങിയ സ്റ്റേഷനുകളില്‍ അന്വേഷണത്തിനായ് കൊണ്ട് വന്ന പ്രതികളെ ക്രൂരമായി മര്‍ദ്ദിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടി. തിരുനെല്‍വേലി കളക്ടര്‍ കെ പി കാര്‍ത്തികേയന്‍ സബ് കളക്ടറോട് ഈ സംഭവത്തിൽ അന്വേഷണം നടത്താന്‍ ഉത്തരവിട്ടു.

തുടർന്ന്, കല്ലിടൈക്കുറിച്ചി പോലീസ് സ്റ്റേഷനില്‍ പീഡനത്തിന് ഇരയായവര്‍ക്കും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും സബ് കളക്ടര്‍ സമന്‍സ് അയച്ചു.

shortlink

Post Your Comments


Back to top button