Latest NewsKeralaNews

കേരളത്തിന്റെ സ്വന്തം ഇന്നച്ചനെയും കൊണ്ട് ഇരിങ്ങാലക്കുടയിലേക്ക് വിലാപയാത്ര കൊച്ചിയിൽ നിന്നും പുറപ്പെട്ടു

കൊച്ചി: മലയാളക്കരയുടെ പ്രിയപ്പെട്ട നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെയാണ് ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചത്. 11.30-വരെയായിരുന്നു പൊതുദര്‍ശനം.

പിന്നീട്, ഉച്ചക്ക് 1 മണി മുതല്‍ 3.30 വരെ ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ ഹാളിലും തുടര്‍ന്ന് സ്വവസതിയായ പാര്‍പ്പിടത്തിലും പൊതുദര്‍ശനം നടക്കും. നാളെ രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം.

രാവിലെ കടവന്ത്ര ഇൻഡോ‍ർ സ്റ്റേഡിയത്തിൽ നടന്ന പൊതുദ‍ർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി 17 വ‍ർഷം പ്രവർത്തിച്ച ഇന്നസെൻ്റിനെ അവസാനമായി കാണാൻ നിരവധി സഹപ്രവ‍ർത്തകരും കടവന്ത്ര ഇൻഡോ‍ർ സ്റ്റേഡിയത്തിലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button