Latest NewsNewsIndia

കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചേക്കും

ജാമ്യത്തെ എതിര്‍ത്ത് കര്‍ണാടക സര്‍ക്കാര്‍

ന്യൂഡല്‍ഹി : പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ബെംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെയെന്ന് സുപ്രീം കോടതി. വിചാരണ പൂര്‍ത്തിയാക്കുകയും, ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്ന മദനിയുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചേക്കും.

Read Also: അതിജീവിതയോട് ഇന്നസെന്റ് ആദരവ് കാട്ടിയില്ല, ആ ഇന്നസെന്റിന് മാപ്പില്ല, ദുഃഖം ഈ തെറ്റിന് ഒരിളവല്ല: ദീദി ദാമോദരൻ

എന്നാല്‍ മദനിയുടെ ജാമ്യ വ്യവസ്ഥയില്‍ ഒരു ഇളവും അനുവദിക്കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. മദനിയുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഏപ്രില്‍-13 ലേക്ക് മാറ്റി. നേരത്തെ മദനിക്ക് ജാമ്യം അനുവദിച്ചപ്പോള്‍ ഒരു കാരണവശാലും ബെംഗളൂരുവു വിടരുതെന്നായിരുന്നു സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നത്.

ബെംഗളൂരു സ്‌ഫോടനക്കേസിലെ വിചാരണ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന് മദനിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും അഭിഭാഷകന്‍ ഹാരിസ് ബീരാനും സുപ്രീം കോടതിയില്‍ അറിയിച്ചു. വിചാരണ പൂര്‍ത്തിയായത് സംബന്ധിച്ച കോടതി രേഖകള്‍ ഇരുവരും സുപ്രീം കോടതിയില്‍ ഹാജരാക്കി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button