Latest NewsNewsAutomobile

വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ടാറ്റാ മോട്ടോഴ്സ്, കൂടുതൽ വിവരങ്ങൾ അറിയാം

വാണിജ്യ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വരെ വില വർദ്ധനവ് പ്രതീക്ഷിക്കാമെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്

രാജ്യത്ത് വാണിജ്യ വാഹനങ്ങളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, ഏപ്രിൽ ഒന്ന് മുതലാണ് വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ വില വർദ്ധിപ്പിക്കുക. വാണിജ്യ വാഹനങ്ങൾക്ക് അഞ്ച് ശതമാനം വരെ വില വർദ്ധനവ് പ്രതീക്ഷിക്കാമെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. ബിഎസ് 6 ഘട്ടം രണ്ട് എമിഷൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ടാറ്റാ മോട്ടോഴ്സ് തയ്യാറെടുപ്പ് നടത്തുകയാണ്. ഇതിന്റെ ഭാഗമായാണ് വിലയും വർദ്ധിപ്പിക്കുന്നത്.

വില വർദ്ധനവ് ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിലാകുമെങ്കിലും, ഉയർന്ന ആനുകൂല്യങ്ങളും, കുറഞ്ഞ ഉടമസ്ഥാവകാശ ചെലവും, ഉപഭോക്താക്കൾക്കും ഫ്ലീറ്റ് ഉടമകൾക്കും നൽകുന്ന നിരവധി ഓഫറുകൾ ടാറ്റാ മോട്ടോഴ്സ് ഇനിയും ലഭ്യമാക്കുന്നതാണ്. വാഹനങ്ങളുടെ വില വർദ്ധന മുഴുവൻ ശ്രേണിയിലും ഒരുപോലെ ബാധകമാണെങ്കിലും, ഓരോ മോഡലും വേരിയന്റും അനുസരിച്ച് തുകയിൽ വ്യത്യാസം ഉണ്ടാകുന്നതാണ്.

Also Read: മുന്നിൽ പോയ വാഹനം ബ്രേക്ക് പിടിച്ചു, ബൈക്ക് യാത്രക്കാരൻ വീണത് പി​ക്ക​പ്പിന് മുന്നിലേക്ക് : യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button