തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ പരസ്പര വൈരം മറന്ന് സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഒന്നിച്ചുവെന്ന് എ.എ റഹിം എംപി. 2014ന് ശേഷം ഇന്ത്യയിലെ ജനാധിപത്യം അപകടത്തിലാണെന്നും, ജനാധിപത്യം തകരാതെ രാജ്യത്തിന് കാവല്‍ നില്‍ക്കാന്‍ സിപിഎം-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സജ്ജരാണെന്നും എ.എ റഹിം ചൂണ്ടിക്കാട്ടി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് സിപിഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് എതിരെ ഒറ്റക്കെട്ടായി പ്രതിഷേധിച്ച വിവരം അദ്ദേഹം അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘ജനാധിപത്യം അപകടത്തില്‍…
2014 നു ശേഷം ചരിത്രത്തിലെ അസാധാരണമായ പ്രതിപക്ഷ ഐക്യം പ്രകടമായ ദിവസമായിരുന്നു ഇന്ന്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒരേ മനസ്സോടെ ഇന്ത്യന്‍ ജനാധിപത്യത്തിനായ് ഒന്നിച്ചു. പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം അലയടിച്ചു.
പാര്‍ലമെന്റിന് പുറത്തു എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും കൈകോര്‍ത്തു.
രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണ്. ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിന് എതിരെയും സമാനമായ ജനാധിപത്യ വിരുദ്ധ നീക്കമുണ്ടായി.
രാജ്യത്തിന്റെ ജനാധിപത്യം തകരാതെ നമുക്ക് കാവല്‍ നില്‍ക്കാം’.
Leave a Comment