ശ്രീനഗര്‍: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ പാലമായ ചെനാബ് പാലം ഉദ്ഘാടനത്തിന് തയ്യാറെടുത്തുകഴിഞ്ഞു. ഇപ്പോള്‍ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേ ഭാരത് എക്സ്പ്രസ് ഉള്‍പ്പെടെയുള്ളവ ചെനാബ് പാലത്തിലൂടെ ഓടിക്കുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. ചെനാബ് നദിയ്ക്ക് മുകളിലൂടെ നിര്‍മ്മിച്ച പാലത്തിലൂടെ വന്ദേ ഭാരത് എക്സ്പ്രസ്, വന്ദേ ഭാരത് മെട്രോ ഉള്‍പ്പെടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രഖ്യാപനം. ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള പാലം ഉദ്ഘാടനത്തിനൊരുങ്ങുന്നതിനിടെയാണ് പ്രഖ്യാപനം.
Read Also: ‘ആ കുട്ടിയുടെ ഉത്തരത്തെ ഗ്ലോറിഫൈ ചെയ്ത് ആഘോഷിക്കപ്പെടുന്നത് ആശാസ്യകാര്യമല്ല’: ശ്രീജിത്ത് പെരുമന
ഈ വര്‍ഷം ഡിസംബറിലോ അടുത്തവര്‍ഷം ജനുവരിയിലോ പദ്ധതി പൂര്‍ത്തിയാവും. ഉധംപുര്‍-ശ്രീനഗര്‍- ബാരാമുള റെയില്‍ ലിങ്ക് പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകുന്നതോടെ ജമ്മുവിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കാന്‍ വന്ദേ ഭാരത് മെട്രോ വഴി സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നദിയില്‍ നിന്ന് 359 മീറ്റര്‍ ഉയരത്തിലാണ് ചെനാബ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്ററെങ്കിലും അധികം ഉയരം വരുമിതിന്. 1.3 കിലോമീറ്റര്‍ നീളമുള്ള പാലം കത്ര മുതല്‍ ബനിഹാല്‍ വരെ 111 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നു. 35,000 കോടി രൂപയാണ് പദ്ധതിയ്ക്കായി ചെവഴിച്ചത്.
Post Your Comments