തിരുവനന്തപുരം: മഹാവീരജയന്തി ദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം. ഇത് സംബന്ധിച്ച് ജില്ലാകളക്ടർമാർക്കാണ് കത്ത് അയച്ചത്. എന്നാൽ, ഇത് സംസ്ഥാനത്തു നടപ്പാക്കണമോയെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല.
മഹാവീരജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ലാത്തതിനാൽ ഇത്തരമൊരു അടച്ചിടലിന്റെ ആവശ്യമുണ്ടോയെന്നാണ് കളക്ടർമാർ ചോദിക്കുന്നത്.
ആരാധനാലയങ്ങളിൽ പ്രാദേശികമായ ആഘോഷങ്ങൾ നടക്കുമ്പോൾ സമീപത്തെ അറവുശാലകൾ ഉടമകൾ അടച്ചിടാറുണ്ട്. അത് ആരുടെയങ്കിലും ആവശ്യപ്രകാരമല്ല, സ്വമേധയാ ആണ്. ഏതെങ്കിലും സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാചരണത്തിനോ മദ്യശാലകൾക്ക് അവധി നൽകാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്ക് ഉണ്ടായിട്ടില്ല.
Post Your Comments