തൃശൂർ: മറ്റത്തൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചുഴലിക്കാറ്റിൽ വൻ കൃഷിനാശം. മേഖലയിൽ അയ്യായിരത്തിലേറെ കുലച്ച ഏത്തവാഴകളും ഏക്കറ് കണക്കിന് ജാതികൃഷിയും നശിച്ചു. കൃഷി ഓഫീസർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിള ഇൻഷുറൻസും കൃഷിവകുപ്പിന്റെ ധന സഹായവും വേഗത്തിലാക്കുമെന്നുമെന്നാണ് കൃഷി ഓഫീസർ വ്യക്തമാക്കിയത്.
മേഖലയിൽ അരമണിക്കൂർ നീണ്ടു നിന്ന ചുഴലിക്കാറ്റും പേമാരിയും കൃഷി മുഴുവൻ തകർത്തെറിഞ്ഞു. പഞ്ചായത്തും കൃഷി വകുപ്പും നഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയിട്ടുണ്ട്. തങ്ങളുടെ സ്വപ്‌നങ്ങൾ കൂടിയാണ് നഷ്ടപ്പെട്ടതെന്നാണ് കർഷകർ പറയുന്നത്.
Read Also: ടോജോ മാത്യുവുമായുള്ള ഭാര്യയുടെ അവിഹിതമാണ് ബൈജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്
Post Your Comments