മകളെ ഒരുനോക്ക് കാണാതെ ബൈജു രാജു വീട്ടിൽ നിന്നും യാത്രയായി: മരണത്തിനു കാരണക്കാരായി വീഡിയോയിൽ പറയുന്നവർക്കെതിരെ കേസ്‌

മലയാളികളെ ആകമാനം കരയിപ്പിച്ച കായംകുളത്ത് ലോഡ്ജിൽ ആത്മഹത്യ ചെയ്ത ന്യൂസിലാന്റ് പ്രവാസി ബൈജു രാജുവിന്റെ ശവ സംസ്ക്കാരം കഴിഞ്ഞു. മെൻസ് റൈറ്റ്സ് ഫൗണ്ടേഷനാണ് ശവസംസ്കാര ചടങ്ങിന്റെ ചുമതലകൾ ഏറ്റെടുത്തിരിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷനോ ബാലകവാശ കമ്മീഷനോ ഉണ്ടെങ്കിൽ മാത്രമെ കുട്ടിയെ കൊണ്ടുവന്ന് മൃതദേഹം കാണിക്കാൻ സാധിക്കുവെന്നാണ് പോലീസ് നൽകുന്ന വിവരം. അതേസമയം ഭാര്യ അന്നപ്രിയ ന്യൂസിലാൻഡിലേക്ക് തിരിച്ചു പോയി എന്നാണ് പോലീസ് വിളിച്ചപ്പോൾ വീട്ടുകാർ അറിയിച്ചത്. തന്റെ മരണത്തിന്റെ ഉത്തരവാദി ഭാര്യ അന്നപ്രിയ ജോൺസണും ഭാര്യയുടെ അമ്മ എൽസി ജോൺസണും ഭാര്യയുടെ സഹോദരൻ ​ഗീവർ​ഗീസ് ജോൺസണും സ്വിറ്റ്സർലൻഡ് പ്രവാസി ടോജോ മാത്യുവുമാണെന്ന് ബൈജു രാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ടോജോ മാത്യുവുമായുള്ള ഭാര്യയുടെ അവിഹിതമാണ് ബൈജുവിനെ ആത്മഹത്യയിലേക്ക് നയിച്ചത്.

ഭാര്യയുടെ അമ്മ തന്റെ അക്കൗണ്ട് കൈക്കലാക്കുകയും സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്തിരുന്നുഎന്നും ഇദ്ദേഹം ആരോപിക്കുന്നു. അതേസമയം ബൈജുവിന്റെ ആത്മഹത്യയെ തുടർന്ന്, പിതാവ് രാജു ഇപ്പോൾ ഭാര്യവീട്ടുകാർക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്. വീഡിയോയെ കുറിച്ച് അന്വേഷിക്കുകയാണ് ഇപ്പോൾ പോലീസ്. അതേസമയം പിതാവ് പറയുന്നത് ഇങ്ങനെ, മറ്റൊരാളുമായുള്ള ഭാര്യയുടെ ബന്ധം അവൻ അറിഞ്ഞതാണ് പിണക്കത്തിന് കാരണം. ഇതിൻ്റെ പേരിൽ വഴക്കും മറ്റു പ്രശ്നങ്ങളുമുണ്ടായി. ഇതിൻ്റെ പേരിൽ ഭാര്യയുടെ സഹോദരനുമായി മകൻ വഴക്കായി. തുടർന്ന് മകനെതിരെ ഗാർഹിക പീഡനം ആരോപിച്ച് ഭാര്യ പോലീസിൽ പരാതിപ്പെടുകയായിരുന്നു.

പോലീസ് എത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങി. പിന്നീട് ന്യൂസിലാൻഡിൽ ഇരുവരും രണ്ട് വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടയിൽ മകനോട് പറയാതെ മകൻ്റെ ഭാര്യ കുഞ്ഞുമായി നാട്ടിലേക്ക് വരികയായിരുന്നു. അപ്പോൾ ആ റൂമിലുണ്ടായിരുന്ന മകൻ്റെ സാധനങ്ങൾ മറ്റൊരാളെ ഏൽപ്പിച്ച് മകൻ്റെ കയ്യിൽ കൊടുക്കുവാൻ പറഞ്ഞിട്ടാണ് അവർ നാട്ടിലേക്ക് വന്നത്. കുഞ്ഞിനെയും കൊണ്ട് അവർ നാട്ടിലേക്ക് വന്നത് മകൻ അറിഞ്ഞില്ല. പിന്നീട് ഈ സാധനങ്ങൾ കയ്യിൽ കിട്ടിയപ്പോഴാണ് മകൻ ഇക്കാര്യം അറിയുന്നത്.

നാട്ടിലേക്ക് തിരിച്ചുവന്നശേഷം ന്യൂസിലാൻഡിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു ബൈജു രാജുവിനെന്നും പിതാവ് പറയുന്നുണ്ട്. അവിടെ കേസും മറ്റുമായി പ്രശ്നങ്ങളായിരുന്നു. ന്യൂസിലാൻ്റിൽ നിന്നും നാട്ടിലെത്തിയ മകൻ വീട്ടിൽ വന്നില്ല. പകരം കായംകുളത്തെ ലോഡ്ജിൽ ആയിരുന്നു അവൻ താമസിച്ചിരുന്നത്. അവൻ്റെ അമ്മ മാനസിക പ്രശ്നങ്ങളുമായി ആശുപത്രിയിൽ കഴിഞ്ഞു വരികയാണ്. നാട്ടിലെത്തിയതിന് പിന്നാലെ മകൻ തന്നെയും കൂട്ടി അമ്മയെ ചികിത്സിക്കുന്ന ആശുപത്രിയിൽ എത്തിയിരുന്നുവെന്നും പിതാവ് പറഞ്ഞു.

അമ്മയെ അവിടെ ആജീവനാന്തം നോക്കുവാനുള്ള സൗകര്യങ്ങളൊക്കെ ചെയ്തിട്ടാണ് മകനും അച്ഛനും മടങ്ങിയത്. ഏകദേശം 3.5 ലക്ഷം രൂപ അവിടെ അന്ന് ഡെപ്പോസിറ്റ് ചെയ്തു. ഇതിൽനിന്നെല്ലാം മകൻ ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ചിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നതെന്നും അച്ഛൻ ചൂണ്ടിക്കാട്ടുന്നു.

മകനെ പലതവണ താൻ വീട്ടിലേക്ക് വിളിച്ചിരുന്നു എന്നും അച്ഛൻ പറയുന്നുണ്ട്. എന്നാൽ അവൻ വന്നില്ല. 24-ാം തീയതി തിരിച്ചു പോവുകയാണെന്ന് പറഞ്ഞു. എയർപോർട്ടിൽ താനും കൂടി വരാമെന്ന് പറഞ്ഞപ്പോൾ വേണ്ട എന്നാണ് അവൻ മറുപടി പറഞ്ഞത്. രാത്രിയിലാണ് താൻ പോകുന്നതെന്നും അച്ഛനും ബുദ്ധിമുട്ടാകുമെന്നും അവൻ പറഞ്ഞപ്പോൾ താൻ മറ്റൊന്നും കരുതിയില്ല എന്നും അദ്ദേഹം കണ്ണീരോടെ പറയുന്നു.

Share
Leave a Comment